Picsart 23 10 21 17 45 52 891

ക്ലാസിക് ക്ലാസൻ, വെടിക്കെട്ട് യാൻസൺ, 400 എന്ന വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക!!

ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ. 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് എടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. ക്ലാസന്റെയും റീസ ഹെൻഡ്രിക്സിന്റെയും യാൻസന്റെയും മികച്ച ഇന്നിങ്സുകൾ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്.

തുടക്കത്തിൽ ഡി കോക്കിനെ 4 റൺസിന് നഷ്ടമായി എങ്കിലും ഹെൻഡ്രിക്സും വാൻ ഡെ സനും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് നല്ല തുടക്കം നൽകി. ഹെൻഡ്രിക്സ് 75 പന്തിൽ നിന്ന് 85 റൺസ് എടുത്തു. 3 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. വാൻ ശെ ഡുസൻ 60 റൺസും എടുത്തു. 42 റൺസ് എടുത്ത മാക്രമും മികച്ച സംഭാവന നൽകി. അവസാനം യാൻസൺ 42 പന്തിൽ 75 റൺസ് എടുത്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചത് സ്കോർ 399ൽ എത്തിച്ചു.

എങ്കിലും ക്ലാസന്റെ ഇന്നിംഗ്സ് ആയിരുന്നു ഏറ്റവും മികച്ചത്. വെറും 67 പന്തിൽ നിന്ന് 109 റൺസ് എടുക്കാൻ ക്ലാസനായി. 4 സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി 3 വിക്കറ്റും ആദിൽ റഷീദും അറ്റ്കിൻസണും 2 വിക്കറ്റും നേടി.

Exit mobile version