Picsart 22 11 30 17 19 44 631

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സൗദിയിൽ നിന്ന് ഫുട്ബോൾ ലോകത്ത് ഇല്ലാത്ത ഓഫർ!!

ഇന്ന് ഉയരുന്ന ഫുട്ബോൾ ലോകത്തെ പ്രധാന അഭ്യൂഹം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എന്ന വാർത്തയാണ്. ഫബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റൊണാൾഡോക്ക് വേണ്ടി സൗദി ക്ലബായ അൽ നാസെർ ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഓഫർ സബ്മിറ്റ് ചെയ്തത് ആയാണ് വാർത്തകൾ. വർഷം 200 മില്യൺ യൂറോ വേതനം ലഭിക്കുന്ന ഓഫർ ആണ് അൽ നാസെർ നൽകിയിരിക്കുന്നത്‌. 2000 കോടി രൂപക്ക് മേലെ ആകും ഈ തുക.

റൊണാൾഡോ ഈ ഓഫർ അംഗീകരിക്കുന്നതിന് അടുത്ത് ആണെന്നും റൊണാൾഡോയുടെ അടുത്ത ക്ലബ് അൽ നാസെർ ആകാൻ ആണ് സാധ്യത എന്നും റിപ്പോർട്ടുകൾ വരുന്നു‌. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ റൊണാൾഡോ അവസാനിപ്പിച്ചിരുന്നു. ഇതോടെ റൊണാൾഡോ ഫ്രീ ഏജന്റായിരുന്നു. കഴിഞ്ഞ സമ്മറിലും റൊണാൾഡോക്ക് സൗദിയിൽ നിന്ന് വലിയ ഓഫർ വന്നിരുന്നു. അന്ന് റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ക്ലബ് മാത്രമെ തിരഞ്ഞെടുക്കൂ എന്ന് തീരുമാനിക്കുക ആയിരുന്നു.

ലോകകപ്പ് കഴിയാതെ റൊണാൾഡോ തന്റെ ഭാവി തീരുമാനിക്കാൻ സാധ്യതയില്ല.

Exit mobile version