ഗോളില്ലാതെ ഗോവയും പൂനെയും

പൂനെയിൽ നടക്കുന്ന പൂനെ സിറ്റിയും എഫ് സി ഗോവയും തമ്മിലുള്ള പോരാട്ടം ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിതമായി തുടരുന്നു. പേരുകേട്ട ആക്രമണ നിര രണ്ടു ടീമിനും ഉണ്ടായിട്ടും ഒരു ഗോൾ പോലും പിറന്നില്ല. വ്യക്തമായ അവസരങ്ങളും ആദ്യപകുതിയിൽ ഉണ്ടായിരുന്നില്ല. ആകെ എഫ് സി ഗോവയ്ക്ക് ലഭിച്ച അവസരങ്ങൾക്ക് മുന്നിൽ കമൽജിത് നിൽക്കുകയും ചെയ്തു.

കളിയുടെ 42ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം എഡി ബേഡിയക്ക് ലഭിച്ചിരുന്നു. കോറോയുടെ പാസിൽ നിന്ന് കിട്ടിയ ആ അവസരം പക്ഷെ ക്രോസ് ബാറിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിൽ എങ്കിലും ഒരു ഗോൾ പിറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version