അവസാന നിമിഷ ഗോളിൽ ജംഷദ്പൂർ വിജയം

ഐ എസ് എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുന്ന വിജയവുമായി ജംഷദ്പൂർ. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജംഷദ്പൂർ വിജയിച്ചത്. മത്സരത്തിന്റെ അവസാന നിമിഷം പിറന്ന സെൽഫ് ഗോളാണ് ജംഷദ്പൂരിന് ജയം നൽകിയത്. മത്സരത്തിൽ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിട്ടും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ ആവാത്തത് ആണ് ഇന്ന് ചെന്നൈയിന് വിനയായത്‌.

കളിയുടെ 90ആം മിനുട്ടിൽ ഡേവിഡ് ഗ്രാൻഡെയുടെ ഷോട്ട് എനെസ് സിപോവിചിൽ തട്ടി ഡിഫ്ലക്റ്റഡ് ആയി വലയിൽ കയറുക ആയിരുന്നു. ഈ വിജയം ഓവൻ കോയ്ലിന്റെ ടീമിന് വലിയ പ്രതീക്ഷ നൽകും. വിജയത്തോടെ 21 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ആറാം സ്ഥാനത്ത് എത്തി. നാലാമതുള്ള ഹൈദരബാദിനെക്കാൾ രണ്ട് പോയിന്റ് മാത്രം പിറകിലാണ് ഇപ്പോൾ ജംഷദ്പൂർ ഉള്ളത്. 17 പോയിന്റ് മാത്രമുള്ള ചെന്നൈയിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതോടെ മങ്ങിയിരിക്കുകയാണ്.

Exit mobile version