Picsart 22 11 02 23 55 04 090

ഇത് കോഹ്ലിയുടെ ലോകകപ്പ് ആണെന്ന് അക്തർ

ഈ ടി20 ലോകകപ്പ് വിരാട് കോഹ്‌ലിയുടേതാണ് എന്ന് മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ. ഇന്നത്തെ കോഹ്ലിയുടെ ഇന്നിങ്സിനു ശേഷം യൂട്യൂബിൽ സംസാരിക്കുക ആയിരുന്നു അക്തർ.

ഇന്നും അദ്ദേഹം 64 റൺസും ഇന്ത്യ 184 റൺസും നേടി. ദൈവം ആഗ്രഹിക്കുന്നത് ഇതാണ്. ഏകദേശം മൂന്ന് വർഷത്തോളം അദ്ദേഹം തകർച്ചയിലായിരുന്നു, ഇപ്പോൾ ഈ ടി20 ലോകകപ്പിലെ ടോപ് സ്‌കോററാണ് അദ്ദേഹം. ഈ ലോകകപ്പ് നടക്കുന്നത് തന്നെ കോഹ്ലിക്ക് വേണ്ടിയാണ്. അക്തർ പറഞ്ഞു.

അദ്ദേഹം തന്റെ മികച്ച ഫോമിൽ തുടരുമെന്നും വരും ദിവസങ്ങളിൽ ഇന്ത്യക്കായി കൂടുതൽ റൺസ് നേടുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇന്ത്യ നന്നായി കളിച്ചുവെന്നും ഇന്ന് വിജയം അർഹിക്കുന്നു എന്നും
അക്തർ പറഞ്ഞു.

Exit mobile version