കേരള ബ്ലാസ്റ്റേഴ്സ് യുവ ഡിഫൻഡർ ഹോർമിപാമിന്റെ ശസ്ത്രക്രിയ വിജയകരം

കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാമിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. താരത്തിന്റെ ഇഞ്ച്വറി അപ്ഡേറ്റ് ഇന്ന് ക്ലബ് ഔദ്യോഗികമായി പുറത്ത് വിട്ടു. ഈ സീസണിൽ ഇനി താരത്തിന് കളിക്കാൻ ആവില്ല. ജംഷദ്പൂരിന് എതിരായ മത്സരത്തിൽ ഏറ്റ പരിക്കാണ് പ്രശ്നമായത്ത്. ഹോർമിപാം ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്.
20220212 113149

താരത്തെ ഉടൻ തന്നെ കളത്തിൽ നിന്ന് മാറ്റി ചികിത്സ നൽകി എങ്കിലും താരത്തിന്റെ മുഖത്ത് സാരമായ പരിക്കുകൾ ഉണ്ട്. താരം പരിക്ക് മാറാനായി ശസ്ത്രക്രിയ നടത്താനായി ബയോ ബബിൾ വിട്ട് പോയിരുന്നു. ഇനി ഈ സീസൺ അവസാനിക്കും മുമ്പ് ടീമിനൊപ്പം ചേരുക താരത്തിന് പ്രയാസമായിരിക്കും. താരത്തിന് സീസൺ നഷ്ടമാകും എന്നാണ് പരിശീലകൻ ഇവാൻ വുകമാനോവിചും പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിനായി ഈ സീസണിൽ ഗംഭീര പ്രകടനം നടത്താൻ താരത്തിന് ഇതുവരെ ആയിരുന്നു.

Exit mobile version