Picsart 23 02 07 00 27 17 450

കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടത്തിന്റെ ടിക്കറ്റ് എത്തി, 299 രൂപ മുതൽ ടിക്കറ്റ്

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇനി 10 ദിവസം മാത്രമേ ഉള്ളൂ. ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു ‌ ഇൻസൈഡർ ഡോട് കോം വഴി ഈ ടിക്കറ്റുകൾ വാങ്ങാൻ ആകും. സെപ്റ്റംബർ 21നാണ് മത്സരം നടക്കുന്നത്. 299 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുക.

നോർത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആകും 299 രൂപയുടെ ടിക്കറ്റിന് പ്രവേശിക്കാൻ കഴിയുന്ന സ്റ്റാൻഡുകൾ. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഈസ് ഗ്യലറി, വെസ്റ്റ് ഗ്യാലറി ടിക്കറ്റുകൾക്ക് 399 രൂപയാണ്. 499, 899, 1999 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്. ആദ്യ മത്സരം ആയതും എതിരാളികൾ ബെംഗളൂരു ആണ് എന്നതും കൊണ്ട് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റു പോകാൻ ആണ് സാധ്യത‌.

Exit mobile version