ഇന്നലെ നടന്ന മോഹൻ ബഗാനും നെരോകയും തമ്മിലുള്ള മത്സരത്തിനിടെ മോഹൻ ബഗാൻ ക്യാപ്റ്റൻ ഷിൽട്ടൺ പോളിന് ചുവപ്പ് കിട്ടാത്തത് ചർച്ച ആവുകയാണ്. ഇന്നലെ കളിയുടെ അവസാന നിമിഷങ്ങളിൽ നെരോക താരം കറ്റ്സുമി യുസയെ ഷിൽട്ടൺ പഞ്ച് ചെയ്ത് വീഴ്ത്തി ഇരുന്നു. ഗോൾകീപ്പറായ ഷിൽട്ടൺ പന്ത് റിലീസ് ചെയ്യാൻ പോകുന്നതിനിടെ കറ്റ്സുമിയെ മുഖത്ത് കുത്തി വീഴ്ത്തുക ആയിരുന്നു.
റഫറിയുടെ മുന്നിൽ വെച്ച് നടന്ന കാര്യമായിട്ടും അതിൽ ഒരു ഫൗൾ വിസിൽ വിളിക്കാൻ വരെ റഫറി തയ്യാറായില്ല. അവസാനം പന്ത് പുറത്ത് പോയപ്പോൾ ആണ് കറ്റ്സുമിയുടെ അവസ്ഥ റഫറി പരിശോധിച്ചത് വരെ. ഒരു കാർഡ് പോലും റഫറി ഷിൽട്ടണ് കൊടുത്തതും ഇല്ല. ചുവപ്പ് കാർഡ് ഉറപ്പായിട്ടും കൊടുക്കേണ്ടി ഇരുന്ന തെറ്റായിരുന്നു അത്. റെഡ് കിട്ടിയില്ല എങ്കിലും ഇന്നലെ കളിയിലെ മികച്ച താരത്തിനുള്ള അവാർഡ് ഷിൽട്ടണ് കിട്ടി.
മുമ്പ് ഒരുപാട് സീസണുകളിൽ ഒരുമിച്ചു കളിച്ച താരങ്ങളാണ് കറ്റ്സുമി യുസയും ഷിൽട്ടണും. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ വിട്ട് യുസ വൈരികളായ ഈസ്റ്റ് ബംഗാളിൽ ചേർന്നിരുന്നു. പിന്നീടാണ് നെരോകയിൽ എത്തിയത്. ബഗാനൊപ്പം ഐലീഗും ഫെഡറേഷൻ കപ്പും നേടിയ താരം കൂടിയാണ് കറ്റ്സുമി.
https://twitter.com/LHIB13/status/1084062970395615232?s=19