20220827 234414

തോൽക്കാൻ വന്നതല്ല, യുവന്റസിനെ തളച്ച് ജോസെയുടെ റോമ

സീരി എയിൽ ഇന്ന് നടന്ന വലിയ പോരാട്ടത്തിൽ യുവന്റസിനെ റോമ സമനിലയിൽ പിടിച്ചു. ടൂറിനിൽ യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1 ന്റെ സമനിലയിൽ ആണ് കളി അവസാനിച്ചത്. ജോസെ മൗറീനോയുടെ പ്രശസ്തമായ ഡിഫൻഡിങ് ടാക്ടിക്സ് ഇന്ന് ഫലം കണ്ടു. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ന് യുവന്റസ് മുന്നിൽ എത്തിയിരുന്നു.

കിട്ടിയ ഒരു ഫ്രീകിക്ക് വ്ലാഹോവിച് ആണ് തന്റെ മനോഹരമായ ഇടം കാലൻ ഫ്രീകിക്ക് വലയിൽ എത്തിച്ചത് . ഈ ഗോൾ വന്നെങ്കിലും റോമ സമാധാനത്തിൽ കളിച്ചു. യുവന്റസിന്റെ നിരന്തരമുള്ള അറ്റാക്കുകൾ അവർ തടഞ്ഞു. 25ആം മിനുട്ടിൽ ലൊകടെല്ലി ഒരു ഗോൾ യുവന്റസിനായി നേടി എങ്കിലും വാർ ഗോൾ നിഷേധിച്ചു.

ക്ഷമയോടെ കാത്തു നിന്ന റോമ അവസാനം 69ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് സമനില നേടി. ഡിബാലയുടെ അസിസ്റ്റിൽ നിന്ന് ടാമി അബ്രഹാം ആണ് ഹെഡറിലൂടെ സമനില ഗോൾ നേടിയത്.

മൂന്ന് മത്സരങ്ങളിൽ ഏഴ് പോയിന്റുമായി റോമ ലീഗിൽ മൂന്നാം സ്ഥാനത്തും 5 പോയിന്റുമായി യുവന്റസ് ലീഗിൽ ആറാം സ്ഥാനത്തുമാണ്.

Exit mobile version