Img 20220805 173607

മലയാളി താരം ഉവൈസ് ജംഷദ്പൂർ എഫ് സിയിൽ എത്തി |Jamshedpur FC sign ILeague champion Mohammed Uvais

ഗോകുലം കേരളയുടെ താരമായിരുന്ന ഉവൈസിന്റെ സൈനിംഗ് ജംഷദ്പൂർ എഫ് സി പ്രഖ്യാപിച്ചു. 2025വരെയുള്ള കരാറിൽ ആണ് താരത്തെ ജംഷദ്പൂർ എഫ് സി ടീമിൽ എത്തിക്കുന്നത്. 35 ലക്ഷം ട്രാൻസ്ഫർ തുകയായി ഗോകുലത്തിന് ലഭിക്കും. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്.

ഗോകുലം ഡിഫൻസിൽ 18 മത്സരങ്ങൾ കളിച്ച താരം ഐ ലീഗിൽ ഗോകുലത്തിന്റെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. ഉവൈസ് ഒരു ഗോളും ഐ ലീഗിൽ നേടിയിരുന്നു. എഫ് സി കേരള, എഫ് സി തൃശൂർ, ഒസോൺ, ബെംഗളൂരു യുണൈറ്റഡ്, കെ എസ് ഇ ബി എന്നിവിടങ്ങളിൽ എല്ലാം ഉവൈസ് കളിച്ചിട്ടുണ്ട്.

” ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ജംഷദ്പൂരിന്റെ ഒപ്പം ആണ് എന്നത് അതിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നു. ഇത് എന്റെ കരിയറിലെ ശരിയായ ചുവടുവയ്പ്പാണെന്ന് വിശ്വസിക്കുന്നു.” ഉവൈസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Story Highlight: Jamshedpur FC sign ILeague champion Mohammed Uvais

Exit mobile version