20220817 000321

മിഖിതാര്യന് പരിക്ക്, അടുത്ത മത്സരങ്ങളിൽ കളിക്കില്ല

ഇന്റർ മിലാൻ താരം ഹെൻറിഖ് മിഖിതാര്യന് പരിക്ക് ഏറ്റതായി ക്ലബ് അറിയിച്ചു. ഹാംസ്ട്രിംഗ് പ്രശ്‌നത്തെ തുടർന്ന് താരം അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല എന്ന് ക്ലബ് പറഞ്ഞു. താരം ഒരു മാസത്തോളം പുറത്തിരിക്കും. 33കാരനായ അർമേനിയൻ മിഡ്‌ഫീൽഡറെ റോമയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ നിന്നായിരുന്നു ഇന്റർ മിലൻ സ്വന്തമാക്കിയത്. ഇന്റർ മിലാന്റെ സീസൺ ഓപ്പണറിൽ മിഖിതാര്യൻ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

എന്നാൽ 57-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയിരുന്നു. മത്സര ശേഷം നടത്തിയ പരിശോധനയിൽ ആണ് താരത്തിന് പരിക്കേറ്റതായി കണ്ടെത്തിയത്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് വേണ്ടി 44 മത്സരങ്ങൾ മിഖിതാര്യൻ കളിച്ചിരുന്നു. പക്ഷെ സീസൺ അവസാനം ഇതേ ഹാം സ്ട്രിങ് ഇഞ്ച്വറി മിഖിതാര്യനെ പുറത്ത് ഇരുത്തിയിരുന്നു.

Story Highlight: INTER CONFIRM INJURY TO NEW SIGNING MKHITARYAN

Exit mobile version