ഇന്ത്യ ഇംഗ്ലണ്ട് പരിമിത ഓവര്‍ പരമ്പര മാറ്റി വെച്ചു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ഈ വര്‍ഷം നടക്കില്ലെന്ന തീരുമാനത്തിലെത്തി ഇരു ബോര്‍ഡുകളും. സെപ്റ്റംബറില്‍ ഇംഗ്ലണ്ട് ഇന്ത്യയില്‍ മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ടി20 മത്സരങ്ങള്‍ക്കായി എത്തേണ്ടതായിരുന്നു. അതിന് ശേഷം 2021 ജനുവരിയില്‍ വീണ്ടും അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ടീം എത്തുമെന്നായിരുന്നു എഫ്ടിപി(ഫ്യുച്ചര്‍ ടൂര്‍സ് പ്രോഗ്രാം) പ്രകാരമുള്ള ധാരണ.

എന്നാല്‍ ഇത് സാധ്യമാകില്ലെന്നാണ് നിലവിലെ സാഹചര്യം പരിഗണിച്ച് തീരുമാനിച്ചിരിക്കുന്നത്. 2021 ജനുവരിയില്‍ ഇവയെല്ലാം ഉള്‍ക്കൊള്ളിക്കാനാകുമോ എന്നത് ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നും അറിയുവാന്‍ കഴിയുന്നുണ്ട്. ജനുവരി അവസാനം മുതല്‍ മാര്‍ച്ച് അവസാനം വരെ ഉള്ള സമയമാണ് ഇതിനായി ഇപ്പോള്‍ ബോര്‍ഡുകള്‍ പരിഗണിച്ച് വരുന്നത്.

Exit mobile version