Indiaireland

മഴ കളി തടസ്സപ്പെടുത്തി, 5 റൺസ് വിജയവുമായി ഇന്ത്യ സെമിയിലേക്ക്

ടി20 ലോകകപ്പ് സെമിയിൽ കടന്ന് ഇന്ത്യ. ഇന്ന് ഇന്ത്യയുടെ സ്കോറായ 155/6 ചേസ് ചെയ്ത അയര്‍ലണ്ട് 8.2 ഓവറിൽ 54/2 എന്ന നിലയിൽ നിൽക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. പിന്നീട് കളി നടക്കാതെ വന്നപ്പോള്‍ മഴ നിയമത്തിൽ ഇന്ത്യ 5 റൺസ് വിജയം കരസ്ഥമാക്കി. സെമി ഉറപ്പാക്കി.

ഒരു റൺസ് സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായ അയര്‍ലണ്ടിനെ ഗാബി ലൂയിസും ലോറ ഡെലാനിയും ചേര്‍ന്ന് 53 റൺസ് നേടിയാണ് മുന്നോട്ട് നയിച്ചത്. ഗാബി 25 പന്തിൽ 32 റൺസ് നേടിയപ്പോള്‍ ലോറ 17 റൺസ് നേടി ക്രീസിൽ നിൽക്കുകയായിരുന്നു.

Exit mobile version