ഡോർട്ട്മുണ്ടിന് ആയി 150 ഗോളുകൾ തികച്ചു മാർകോ റൂയിസ്, യൂണിയൻ ബെർലിനെ തകർത്തു ഡോർട്ട്മുണ്ട്

Screenshot 20220213 224852

ബുണ്ടസ് ലീഗയിൽ ആദ്യ നാലിന് ആയി പൊരുതുന്ന യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ജയത്തോടെ ഒന്നാമതുള്ള ബയേണും ആയുള്ള പോയിന്റ് വ്യത്യാസം ആറു പോയിന്റ് ആയി കുറക്കാൻ ഡോർട്ട്മുണ്ടിനു ആയി അതേസമയം ബെർലിൻ ആറാം സ്ഥാനത്തേക്ക് വീണു. ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ച മത്സരത്തിൽ ഡോർട്ട്മുണ്ട് ഗോളുകൾ കണ്ടത്തുന്നതിൽ വിജയം കാണുക ആയിരുന്നു. ക്യാപ്റ്റൻ മാർകോ റൂയിസിന്റെ ഇരട്ട ഗോളുകൾ ആണ് ഡോർട്ട്മുണ്ടിനു ജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ മഹമൂദ് ദാഹോദിന്റെ പാസിൽ നിന്നാണ് റൂയിസ് തന്റെ ആദ്യ ഗോൾ കണ്ടത്തിയത്. ജർമ്മൻ ടീമിന് ആയി തന്റെ 150 മത്തെ ഗോൾ ആയിരുന്നു റൂയിസിന് ഇത്. അവർക്ക് ആയി 150 ഗോളുകൾ നേടുന്ന നാലാമത്തെ താരമാണ് റൂയിസ്. തുടർന്ന് രണ്ടു മിനിറ്റിനുള്ളിൽ മലന്റെ പാസിൽ നിന്നു മറ്റൊരു ഇടത് കാലൻ അടിയിലൂടെ ഗോൾ കണ്ടത്തിയ റൂയിസ് ഡോർട്ട്മുണ്ടിനു രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ റാഫേൽ ഗുയെരയുടെ ഗോൾ കൂടിയായപ്പോൾ ഡോർട്ട്മുണ്ട് വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു.