ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി, ഇത്തവണ കലിപ്പും കടവും ഇല്ല!!

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആവേശത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ് എത്തി. ഐ എസ് എൽ അണിയിച്ചൊരുക്കിയ ഗാനം ഇത്തവണയുൻ പൂർണ്ണമായും മലയാളത്തിലാണ്. കഴിഞ്ഞതവണ സിനിമയിലെ മുരളി ഗോപി ആലപിച്ച ‘കലിപ്പ്’ എന്ന ഗാനത്തിന്റെ ഈണത്തിലാണ് ബ്ലാസ്റ്റേഴ്സ് തീം സോങും ഒരുക്കിയത് എങ്കിൽ ഇത്തവണ കലിപ്പിനും കടത്തിനുമൊന്നും ബ്ലാസ്റ്റേഴ്സ് പാട്ടിൽ സ്ഥാനമില്ല.

പകരം കേരളത്തിന്റെ ഒരുമയ്ക്കാണ് ഇത്തവണ പ്രാധാന്യം കൊടുത്തിരിക്കു‌ന്നത്. ഞങ്ങൾക്ക് ഞങ്ങളുണ്ടെ എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി കെ വിനീത്, സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, പ്രശാന്ത് മോഹൻ എന്നിവർ ഒക്കെ ഒക്കെ ഗാനത്തിന്റെ ഭാഗമായുണ്ട്.

Exit mobile version