ആഷിഖ് ഞെട്ടിച്ചു കളഞ്ഞെന്ന് ബെംഗളൂരു എഫ് സി പരിശീലകൻ

ബെംഗളൂരു എഫ് സിക്കായി ഇന്നലെ അരങ്ങേറിയ മലയാളി താരം ആശിഖ് കുരുണിയനെ പുകഴ്ത്തി കൊണ്ട് ബെംഗളൂരു എഫ് സി പരിശീലകൻ കാർലെസ്. ഇന്നലെ ഇടതു വിങ്ങ് ബാക്ക് രീതിയിലായിരുന്നു ആശിഖിനെ കാർലെസ് കളിപ്പിച്ചത്. ആശിഖിന്റെ സ്കില്ലുകൾ ഏറ്റവും യോജിച്ച സ്ഥലം അതായതു കൊണ്ടാണ് അവിടെ കളിപ്പിച്ചത് എന്ന് കാർലെസ് പറഞ്ഞു. ആശിഖിന്റെ സ്കില്ലും വേഗതയും ഒരു ടീമിന് വലിയ മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൗണ്ട് മുഴുവൻ ഓടി കളിക്കുന്ന ആശിഖിന്റെ വർക്ക് റേറ്റിനെയും ബെംഗളൂരു പരിശീലകൻ പുകഴ്ത്തി. ഇന്നലെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ആശിഖ് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എന്നും യുവതാരം ആയിട്ടു കൂടി ടാക്ടിക്സിൽ തന്നെ നിൽക്കാനും ആശിഖിനായി എന്നും കാർലെസ് പറഞ്ഞു. ആശിഖിനെ പോലെയൊരു താരം ഡിഫൻസിന് നേരെ കുതിക്കുമ്പോൾ ഏതു ഡിഫൻഡർക്കും ഭയമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version