അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്ര കാലം തുടരും എന്ന് ചോദിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത് വരെ എന്നായിരുന്നു അന്ന് അഗ്വേറോ പറഞ്ഞത്. ആ വാക്കുകൾ സത്യമാവുകയാണൊ എന്നാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്.

അഗ്വേറോ ഈ സീസൺ അവസാനം മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് പ്രഖ്യാപിച്ച സമയത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി നിൽക്കുകയാണ്. അതായത് അഗ്വേറോയുടെ സിറ്റിക്കായുള്ള അവസാന മത്സരം ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും. അന്ന് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയാൽ അത് അഗ്വേറോയുടെ വാക്കുകൾ സത്യമാകുന്ന ദിവസമായി മാറും. ചെൽസിയോ റയൽ മാഡ്രിഡോ ആകും ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളി‌

Exit mobile version