സർ അലക്സ് ഫെർഗൂസന്റെ ജീവിതം പറയുന്ന സിനിമയുടെ ട്രെയിലർ എത്തി

ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ‘സർ അലക്സ് ഫെർഗൂസൺ നെവർ ഗിവ് ഇൻ’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മെയ് 27നാണ് സിനിമ തീയേറ്ററുകളിൽ ഇറങ്ങുന്നത്. ബ്രിട്ടണിൽ ഉടനീളം സിനിമ തീയേറ്ററുകളിൽ ഇറങ്ങും. കൂടാതെ മെയ് 31 മുതൽ ഓൺലൈനായി സിനിമ സ്ട്രീം ചെയ്യാനും സാധിക്കും. ഫെർഗൂസന്റെ മകനായ ജേസൺ ഫെർഗൂസൺ ആണ് ഈ ഡോക്യുമെന്ററി സ്വഭാവത്തിൽ ഉള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

സർ അലക്സ് ഫെർഗൂസന്റെ ഫുട്ബോളുമായുള്ള ബന്ധം തുടക്കം മുതൽ ഒടുക്കം വരെ വിവരിക്കുന്നതായിരിക്കും സിനിമ. ഫെർഗൂസൻ തന്നെയാകും അനുഭവങ്ങൾ പങ്കുവെച്ച് സിനിമയിൽ എത്തുക. അവസാന വർഷങ്ങളിൽ നേരിട്ട ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ഫെർഗൂസൺ സിനിമയിൽ സംസാരിക്കുന്നുണ്ട്.

Exit mobile version