Picsart 24 04 29 17 21 11 465

ലോകകപ്പിൽ ഹാർദികോ പന്തോ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആകും

ഹാർദിക് പാണ്ഡ്യയോ റിഷഭ് പന്തോ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആകും എന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടിട്വന്റി ലോകകപ്പിന്റെ ഇന്ത്യൻ ടീം ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ലോകകപ്പ് ടീമിനെ രോഹിത് ആയിരിക്കും നയിക്കുന്നത്. എന്നാൽ ആര് വൈസ് ക്യാപ്റ്റൻ ആകുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

രണ്ടുപേരുകൾ ആണ് ആ പദവിയിലേക്ക് ഇന്ത്യ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യയും പന്തുമാണ് ആ പേരുകൾ. ഈ രണ്ടുപേരിൽ ആരെങ്കിലും ഒരാളാകും ഇന്ത്യയുടെ ഈ ലോകകപ്പിലെ വൈസ് ക്യാപ്റ്റൻ എന്ന് ക്രിക്വസ് റിപ്പോർട്ട് ചെയ്യുന്നു.

ഹാർദ്ദിക് ഇപ്പോൾ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാണ്. മുമ്പ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു. രോഹിത്തിന്റെ അഭാവത്തിൽ ദീർഘകാലത്തോളം ഇന്ത്യൻ ക്യാപ്റ്റനായി ഹാർദിക് പ്രവർത്തിച്ചിട്ടുണ്ട്. റിഷഭ് പന്ത് ആകട്ടെ ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ആയി മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്. ഇവർ രണ്ടുപേരിൽ ഒരാളെ ഇന്ത്യൻ മാനേജ്മെൻറ് വൈസ് ക്യാപ്റ്റൻ ആയി പ്രഖ്യാപിക്കും.

രണ്ടുദിവസം കൂടിയാണ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാൻ ഉള്ള ഐസിസിയുടെ അവധിയുള്ളത്. ഇപ്പോഴും ഇന്ത്യൻ ടീമിൽ ആരൊക്കെ ഉണ്ടാകും എന്നത് തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം ടീം മാനേജ്മെന്റും രോഹിതും വീണ്ടും ചർച്ചകൾ നടത്തിയിരുന്നു.

Exit mobile version