Picsart 23 09 17 21 24 12 141

രോഹിത് ശർമ്മയാണ് ഇന്ത്യയെ ലോകകപ്പിൽ നയിക്കാൻ ഏറ്റവും അനുയോജ്യൻ എന്ന് വസിം അക്രം

ഏകദിന ലോകകപ്പിൽ നയിക്കാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമ്മ തന്നെയാണെന്ന് പാകിസ്താൻ ഇതിഹാസം വസീം അക്രം. രോഹിത് ഒരു നായകൻ എന്ന നിലയിൽ കളിക്കളത്തിൽ വളരെ ശാന്തനാണെന്നത് തനിക്ക് ഇഷ്ടമാണെന്നും മത്സരത്തിന് ശേഷം സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ അക്രം പറഞ്ഞു.

“ഒരു നായകൻ എന്ന നിലയിൽ ഞാൻ അവനെ ഇഷ്ടപ്പെടുന്നത് അവൻ കളിക്കളത്തിൽ വളരെ ശാന്തനാണ് എന്നതാണ്.” അക്രം പറയുന്നു.

“അദ്ദേഹം വളരെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹം വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നു, സൂപ്പർ പ്രതിഭകൾ ഉള്ള ടീമുമായി ഇന്ത്യ ലോകകപ്പിലേക്ക് പോകുമ്പോൾ നയിക്കാനുള്ള ശരിയായ മനുഷ്യൻ അദ്ദേഹമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാച്ച് ആണ് ഇന്ത്യക്ക് ഉള്ളത്.” അക്രം പറഞ്ഞു.

“വിരാട് കോഹ്‌ലി രോഹിതിനെ പിന്തുണയ്ക്കാൻ ടീമിനൊപ്പം ഉണ്ട്. ഇഷാൻ കിഷനെപ്പോലുള്ള യുവതാരങ്ങളും ടീമിൽ ഉബ്ബ്ട്. കെഎൽ രാഹുലും തിരിച്ചെത്തി, ഇന്ത്യൻ ടീമിന് ലോകകപ്പിന് മുമ്പ് ശരിയായ ദിശയിലാണ് പോകുന്നത് എന്നും താൻ കരുതുന്നു” അക്രം പറഞ്ഞു.

Exit mobile version