Picsart 23 10 12 23 11 54 577

താരങ്ങളെ ഭയമില്ലാതെ കളിക്കാൻ രോഹിത് അനുവദിക്കുന്നു എന്ന് ബംഗാർ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അവരുടെ സ്വാഭാവിക കളി കളിക്കാൻ അനുവദിക്കുന്നതാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിജയം എന്ന് സഞ്ജയ് ബംഗാർ. രോഹിത് ഇന്ത്യൻ ബാറ്റർമാരോട് പുറത്താകുമെന്ന ഭയമില്ലാതെ അവരുടെ ഷോട്ടുകൾക്ക് കളിക്കാൻ ആണ് ആവശ്യപ്പെടുന്നത് എന്ന് ബംഗാർ പറഞ്ഞു.

“ഒരു കളിക്കാരൻ തന്റെ ഷോട്ടുകൾ കളിക്കാൻ മടിക്കുന്നുവെങ്കിൽ, അവന്റെ ഗെയിം പ്ലാൻ അനുസരിച്ച് കളിക്കാൻ അയാൾക്ക് ഒരിക്കലും സാധിക്കില്ല. രോഹിത് അവരുടെ ഷോട്ടുകൾ കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, അവർ പുറത്തായാൽ എന്താണ് സംഭവിക്കുക എന്ന കാര്യത്തിലും രോഹിത് വ്യക്തത നൽകുന്നു.” രോഹിത് ശർമ്മ

“അത് ഒരു ബൗളറാണെങ്കിലും, അവൻ കുറച്ച് അധിക റൺസ് നൽകും എന്നതാണ്. എല്ലാത്തിലും കളിക്കാർക്ക് വ്യക്തത നൽകിയാൽ ഇത് കളിക്കാർക്ക് അവരുടെ ഭയത്തെ ഒഴിവാക്കാൻ സഹായിക്കുന്നു. അവർക്ക് സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം നൽകുന്നു,” ബംഗാർ പറഞ്ഞു.

Exit mobile version