Picsart 23 11 11 17 40 04 973

പാകിസ്താൻ ബൗളർമാർക്ക് ഇന്നും രക്ഷയില്ല, ഇംഗ്ലണ്ടിന് മികച്ച സ്കോർ

ലോകകപ്പിൽ നിന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി. 337-9 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ന് ടോസ് നഷ്ടപ്പെട്ടതോടെ തന്നെ നിരാശയിലായ പാകിസ്ഥാന് സെമി പ്രതീക്ഷ അസ്തമിച്ചിരുന്നു. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.

അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.

പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

Exit mobile version