Picsart 23 09 06 10 11 12 015

ഓസ്ട്രേലിയ ലോകകപ്പിനായുള്ള അന്തിമ ടീം പ്രഖ്യാപിച്ചു

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച സാധ്യത ടീമിൽ 18 കളിക്കാർ ഉണ്ടായിരുന്നു. അതിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയാണ് അന്തിമ ടീം പ്രഖ്യാപിച്ചത്‌. ആരോൺ ഹാർഡി, നഥാൻ എല്ലിസ്, തൻവീർ സംഗ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായ കളിക്കാർ.

പാറ്റ് കമ്മിൻസ് ടീമിനെ നയിക്കും. ആഷ്ടൺ അഗർ, ആദം സാംപ എന്നീ രണ്ട് സ്പിന്നർമാർ ടീമിൽ ഉണ്ട്. പരിക്ക് പൂർണ്ണമായും മാറിയില്ല എങ്കിലും മാക്സ്‌വെൽ ടീമിൽ ഉൾപ്പെട്ടു‌. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയ ഇന്ത്യയിൽ എത്തി ഇനി രണ്ട് സന്നാഹ മത്സരങ്ങളും കളിക്കും. ലോകകപ്പിൽ ഇന്ത്യക്ക് എതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.

Australia’s World Cup squad: Pat Cummins (c), Steve Smith, Alex Carey, Josh Inglis, Sean Abbott, Ashton Agar, Cameron Green, Josh Hazlewood, Travis Head, Mitch Marsh, Glenn Maxwell, Marcus Stoinis, David Warner, Adam Zampa, Mitchell Starc.

Exit mobile version