വെസ്റ്റീന്‍ഡീസ് സമ്മര്‍ദ്ദം അതിജീവിച്ച് സിംബാബ്‍വേ

Sports Correspondent

Zimbabwe

അവസാന ദിവസം സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സിലെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും സമനില കൊണ്ട് മാത്രം തൃപ്തിപ്പെട്ട് വെസ്റ്റിന്‍ഡീസ്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 203/5 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് 272 റൺസിന്റെ വിജയ ലക്ഷ്യം സിംബാബ്‍വേയ്ക്ക് മുന്നിൽ വെസ്റ്റിന്‍ഡീസ് വെച്ചപ്പോള്‍ 53 ഓവറുകളായിരുന്നു ലക്ഷ്യം നേടുവാന്‍ സിംബാബ്‍വേയ്ക്ക് മുന്നിലുണ്ടായിരുന്നത്.

31 റൺസ് നേടിയ ചാമു ചിബാബ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്നസന്റ് കൈയ(24), ഗാരി ബല്ലാന്‍സ്, ടാഫാഡ്സ്വ സിഗ എന്നിവര്‍ 60ലധികം ബോളുകള്‍ നേരിട്ട് മത്സരം സമനിലയിലെത്തിക്കുവാന്‍ സഹായിക്കുകയായിരുന്നു. ഇതിൽ സിഗ 83 പന്തും വെല്ലിംഗ്ടൺ മസകഡ്സ 36 പന്തുകളുമാണ് നേരിട്ടത്.

Motie

വെസ്റ്റിന്‍ഡീസിനായി ഗുഡകേഷ് മോട്ടി മൂന്നും റോസ്ടൺ ചേസ് രണ്ടും വിക്കറ്റാണ് നേടിയത്.

സ്കോര്‍: വെസ്റ്റിന്‍ഡീസ്: 447/6d, 203/5d
സിംബാബ്‍വേ: 379/9d, 134/6