Theunisdebruyne

വയസ്സ് 30!!! അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ത്യൂനിസ് ഡി ബ്രൂയിന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയുടെ ത്യൂനിസ് ഡി ബ്രൂയിന്‍. 2017 ജനുവരിയിൽ അരങ്ങേറ്റം കുറിച്ച താരം 13 ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 30 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.

2018ൽ ശ്രീലങ്കയ്ക്കെതിരെ നേടിയ ശതകം ഉള്‍പ്പെടെ 25 ഇന്നിംഗ്സിൽ നിന്നായി 468 ടെസ്റ്റ് റൺസാണ് താരം നേടിയിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ ബോക്സിംഗ് ഡേ ടെസ്റ്റിലാണ് താരം അവസാനമായി ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്.

Exit mobile version