Picsart 23 10 19 11 13 34 840

പുതിയ ഫിഫ റാങ്കിംഗിലും അർജന്റീന ഒന്നാമത് തുടരും, പോർച്ചുഗൽ ആറാം സ്ഥാനത്തേക്ക്

ലോക ചാമ്പ്യന്മാരായ അർജന്റീന പുതിയ ഫിഫ റാങ്കിംഗിലും ഒന്നാമത് തുടരും. ഒക്ടോബർ 26നാണ് ആണ് പുതിയ ഫിഫ റാങ്കിംഗ് പുറത്ത് വരേണ്ടത്. അതിലും അർജന്റീന ഒന്നാമത് തുടരും. ഏപ്രിലിലെ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാമത് എത്തിയിരുന്നു. അന്ന് മുതൽ അർജന്റീന ഒന്നാമത് തുടരുകയാണ്.

അർജന്റീനക്ക് പുതിയ റാങ്കിംഗിൽ 1861 പോയന്റാകും ഉണ്ടാവുക. രണ്ടാമതുള്ള ഫ്രാൻസിനും 1853 പോയിന്റിലും നിൽക്കും. ബ്രസീലിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ 25 പോയിന്റോളം നഷ്ടപ്പെട്ടു എങ്കിലും അവർ മൂന്നാമത് തുടരുന്നു.

ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ബെൽജിയം 5ആം സ്ഥാനത്തും നിൽക്കുന്നു. പോർച്ചുഗൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്ത് നിൽക്കും. ക്രൊയേഷ്യ ആറാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് താഴും. നെതർലന്റ്സ് ഏഴാമതും. സ്പെയിൻ എട്ടാം സ്ഥാനത്തും തുടരുന്നു. ഇന്ത്യ 102ആം സ്ഥാനത്തും തുടരും.

FIFA Ranking
October 2023 final preview
1 Argentina 1861
2 France 1853
3 Brazil 1812
4 England 1807
5 Belgium 1799
6 Portugal 1739
7 Netherlands 1739
8 Spain 1725
9 Italy 1717
10 Croatia 1711
Exit mobile version