Sunilnarine

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് സുനിൽ നരൈന്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് വെസ്റ്റിന്‍ഡീസ് താരം സുനിൽ നരൈന്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2011ൽ വെസ്റ്റിന്‍ഡീസിനായി അരങ്ങേറ്റം കുറിച്ച താരം 2011 ചാമ്പ്യന്‍സ് ലീഗ് ടി20യിലൂടെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

2015ൽ തന്റെ ആക്ഷന്‍ കാരണം അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക് ലഭിച്ചതിന് ശേഷം വെസ്റ്റിന്‍ഡീസിനായി വളരെ കുറച്ച് മത്സരം മാത്രമേ കളിച്ചിട്ടുള്ളു. 2016ൽ താരത്തിന്റെ വിലക്ക് മാറുകയായിരുന്നു. 2019ലാണ് നരൈന്‍ വെസ്റ്റിന്‍ഡീസിനായി അവസാനമായി കളിച്ചത്. ഫിറ്റ്നസ്സ് പ്രശ്നം കാരണം 2021 ലോകകപ്പിൽ താരത്തെ വെസ്റ്റിന്‍ഡീസ് പരിഗണിച്ചിരുന്നില്ല.

താന്‍ വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ട് 4 വര്‍ഷത്തോളമായെങ്കിലും ഇന്ന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് നരൈന്‍ ഇന്‍സ്റ്റാഗ്രാം പേജിൽ കുറിച്ചു.

Exit mobile version