Picsart 23 09 03 11 55 48 422

സിംബാബ്‌വെ ഇതിഹാസം സ്ട്രീക്ക് മരണപ്പെട്ടു, വാർത്ത സ്ഥിരീകരിച്ച് ഭാര്യ

സിംബാബ്‌വെ മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് (49) ഞായറാഴ്ച രാവിലെ അന്തരിച്ചു. രണ്ടാഴ്ച മുമ്പ്, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത സോഷ്യൽ മീഡിയയിൽ വന്നത് ഏറെ ചർച്ച ആയിരുന്നു‌. അന്ന് അദ്ദേഹത്തിന്റെ മുൻ സഹതാരം ഹെൻറി ഒലോംഗ ആ വാർത്ത പങ്കിട്ടതിന് ക്ഷമാപണം നടത്തിയിരുന്നുൻ ഞായറാഴ്ച രാവിലെ സ്ട്രീക്കിന്റെ ഭാര്യ ഫേസ്ബുക്ക് പോസ്റ്റ് വഴി സ്ട്രീക്കിന്റെ വിയോഗം സ്ഥിരീകരിച്ചു

65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും സിംബാബ്‌വെയെ പ്രതിനിധീകരിച്ച താരമാണ് സ്ട്രീക്ക്. ടെസ്റ്റിൽ 1990 റൺസും ഏകദിനത്തിൽ 2943 റൺസും അദ്ദേഹം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 216 വിക്കറ്റും ഏകദിനത്തിൽ 239 വിക്കറ്റും നേടിയ അദ്ദേഹം രണ്ട് ഫോർമാറ്റിലും സിംബാബ്‌വെയുടെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്.

Exit mobile version