Picsart 23 09 03 11 31 54 555

“മഴ പെയ്തത് തിരിച്ചടിയായി, ഞങ്ങൾ ജയിക്കേണ്ട കളി ആയിരുന്നു” – ഷഹീൻ അഫ്രീദി

ഇന്നലെ നടന്ന മത്സരത്തിൽ മഴ പെയ്തത് വലിയ തിരിച്ചടിയായി എന്ന് ഷഹീൻ അഫ്രീദി. മത്സരം ഫലം പാകിസ്താന്റെ കൈകളിൽ ആയിരുന്നു എന്നും അവർ ജയിക്കേണ്ടതായിരുന്നു എന്നുൻ ഷഹീൻ പറഞ്ഞു.

“വലിയ കൂട്ടുകെട്ടിന് ശേഷം ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് കിട്ടിയത് ആ സമയത്ത് വളരെ നിർണായകമായിരുന്നു. മത്സരം നടന്നിരുന്നെങ്കിൽ, ഫലം ഞങ്ങളുടെ കൈകളിലായിരുന്നു, പക്ഷേ കാലാവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.” ഷഹീൻ പറഞ്ഞു ‌ “മൊത്തത്തിൽ, ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു, ”പാകിസ്ഥാൻ ക്രിക്കറ്റ് ട്വിറ്റർ ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഷഹീൻ പറഞ്ഞു.

ഷഹീൻ ഇന്നലെ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗിനെ തകർത്തിരുന്നു‌. ഇന്ത്യയെ പാകിസ്താൻ 266 റൺസിന് ഓളൗട്ട് ആക്കി എങ്കിലും മഴ കാരണം പാകിസ്താന് ഒരു പന്ത് പോലും ബാറ്റു ചെയ്യാൻ ആയില്ല‌.

Exit mobile version