Picsart 25 01 29 12 40 33 535

സ്മിത്ത് 10000 ടെസ്റ്റ് റൺസിൽ എത്തി

സ്റ്റീവ് സ്മിത്ത് 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ ബാറ്റർ ആയി ചരിത്രത്തിൽ ഇടം നേടി. ഗോളിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ, ഈ നേട്ടം കൈവരിക്കാൻ ഒരു റൺസ് മാത്രം ആവശ്യമുള്ള സ്മിത്ത്, പ്രബാത് ജയസൂര്യയുടെ പന്തിൽ സിംഗിൾ നേടി ഈ നാഴികക്കല്ല് പിന്നിട്ടു. ഓസ്‌ട്രേലിയയുടെ എലൈറ്റ് 10K ക്ലബ്ബിൽ റിക്കി പോണ്ടിംഗ്, അലൻ ബോർഡർ, സ്റ്റീവ് വോ എന്നിവരുടെ കൂടെയാണ് അദ്ദേഹം ഇപ്പോൾ എത്തിയത്.

115-ാം ടെസ്റ്റിലും 205-ാം ഇന്നിംഗ്‌സിലും ആണ് സ്മിത്ത് ഈ നാഴികക്കല്ല് പിന്നിട്ടത്. 55.86 ശരാശരി ഉള്ള അദ്ദേഹം, 34 സെഞ്ച്വറിയും, 41 അർദ്ധ സെഞ്ച്വറിയും രാജ്യത്തിനായി നേടി.

34 സെഞ്ച്വറികൾ നേടിയിട്ടുള്ള സ്മിത്തിന്, പോണ്ടിംഗിന്റെ 41 ടെസ്റ്റ് സെഞ്ച്വറികൾ എന്ന ഓസ്‌ട്രേലിയൻ റെക്കോർഡ് ആകും അടുത്ത ലക്ഷ്യം.

Exit mobile version