Picsart 25 01 29 09 19 33 862

സഞ്ജുവിന്റെ ടെക്നിക്കിനെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് കെവിൻ പീറ്റേഴ്‌സൺ

ഇംഗ്ലണ്ടിനെതിരായ ടി20ഐ പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് ഇടയിലും സഞ്ജു സാംസണെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ. രാജ്കോട്ടിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ 26 റൺസിന് തോറ്റപ്പോൾ സാംസൺ 6 പന്തിൽ നിന്ന് വെറും 3 റൺസ് മാത്രമാണ് നേടിയത്. പരമ്പരയിൽ മൂന്നാം തവണയും ജോഫ്ര ആർച്ചറിന്റെ പന്തിലാണ് സഞ്ജു പുറത്തായത്.

“മാനസികമായി സഞ്ജു നലൽ നിലയിലാണെന്ന് ഞാൻ കരുതുന്നു. ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ എനിക്ക് സഞ്ജു സാംസണെ ശരിക്കും ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ ശരിക്കും ഇഷ്ടമാണ്,” പീറ്റേഴ്‌സൺ പറഞ്ഞു.

“അദ്ദേഹത്തിന്റെ ഷോർട്ട് ബോൾ കളിയെ വിമർശിക്കാൻ ആകില്ല. അദ്ദേഹം ഷോട്ട് ബോൾ വളരെ നന്നായി കളിക്കുന്ന ആളാണ്” പീറ്റേഴ്സൺ പറഞ്ഞു.

Exit mobile version