Picsart 23 04 19 12 31 33 001

ശ്രീലങ്കൻ പരമ്പരക്കായുള്ള ബംഗ്ലാദേശ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള 16 അംഗ വനിതാ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ സൽമ ഖാത്തൂണിനും റുമാന അഹമ്മദിനും വിശ്രമം നൽകാൻ സെലക്ടർമാർ തീരുമാനിച്ചു, സഞ്ജിദ അക്തർ മഗ്‌ല, ഫരീഹ ഇസ്‌ലാം തൃഷ്‌ന, റബേയ, സുൽത്താന ഖാത്തൂൺ എന്നിവരെയാണ് ബംഗ്ലാദേശ് പകരം പുതുതായൊ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിഗർ സുൽത്താന ജോട്ടി ആകും ടീമിനെ നയിക്കുക. ഏപ്രിൽ 25ന് ടീം ശ്രീലങ്കയിലേക്ക് പുറപ്പെടും. ഏപ്രിൽ 29 നും മെയ് 4 നും ഇടയിൽ കൊളംബോയിലെ പി സാറ ഓവലിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് അവർ പര്യടനം ആരംഭിക്കുന്നത്. മെയ് 9, 11, 12 തീയതികളിൽ കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിലാണ് മൂന്ന് ടി20 മത്സരങ്ങൾ.

Bangladesh squad: Nigar Sultana Joty (Captain), Fargana Hoque Pinky, Shamima Sultana, Fahima Khatun, Murshida Khatun, Jahanara Alam, Mst Sanjida Akther Maghla, Sobhana Mostary, Lata Mondol, Shorna Akter, Nahida Akter, Fariha Islam Trishna, Mst Ritu Moni, Disha Biswas, Rabeya, Sultana Khatun.

Exit mobile version