Picsart 23 04 19 12 41 46 600

കേരള ബ്ലാസ്റ്റേഴ്സിൽ ഇഷ്ഫാഖിന് പകരക്കാരൻ ആവുക ഒരു മലയാളി

കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് കഴിഞ്ഞ ദിവസം ക്ലബ് വിട്ടിരുന്നു‌. ഇഷ്ഫാഖിന് പകരം ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനാവുക ഒരു മലയാളി പരിശീലകൻ ആകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു‌. ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ u18 ടീമിന്റെ മാനേജർ ടി ജി പുരുഷോത്തമൻ ആകും ഈ ചുമതലയിലേക്ക് എത്തുക. മുൻ എഫ് സി കേരള പരിശീലകൻ ആണ് ടി ജി പുരുഷോത്തമൻ. 2021 ജനുവരി മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്‌. ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ സഹ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

എ എഫ് സി എ ലൈസൻസുള്ള പരിശീലകനാണ് ടി ജി പുരുഷോത്തമൻ. മുമ്പ് കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ഗോൾ കീപ്പർ കൂടിയാണ് പുരുഷോത്തമൻ. 43കാരനായ പുരുഷോത്തമൻ വിവ കേരള,മഹീന്ദ്ര യുണൈറ്റഡ് പോലുള്ള മുൻ ക്ലബുകൾക്കായും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.

Exit mobile version