സഞ്ജു സാംസൺ ഇന്ത്യക്കായി കളിച്ചില്ലെങ്കിൽ അത് സഞ്ജുവിന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ് എന്ന് ഗംഭീർ. ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഇന്ത്യക്കായി കളിക്കണം എന്ന വാദവുമായി ഗൗതം ഗംഭീർ. സഞ്ജു സാംസൺ ഇന്ത്യക്കായി കളിച്ചില്ല എങ്കിൽ അത് സഞ്ജുവിന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണെന്ന് ഗംഭീർ പറഞ്ഞു. ഈ സീസണിൽ അതിഗംഭീരമായ പ്രകടനമാണ് സഞ്ജ് കാഴ്ചവച്ചിരിക്കുന്നത്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഇപ്പോൾ ലീഗിൽ ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
ഇതുപോലുള്ള സിക്സുകൾ ധോണിയാണ് അടിച്ചത് എങ്കിൽ എന്തായിരിക്കും ഇന്ത്യയിൽ ആൾക്കാർ പറയുന്നുണ്ടാവുക എന്നും സഞ്ജുവിനെ വേണ്ടത്ര അവസരങ്ങൾ കിട്ടുന്നില്ല എന്നും ഗംഭീർ പറഞ്ഞു. സഞ്ജുവിനെ ഉൾപ്പെടുത്താൻ പറ്റാത്ത ഈ ലോകത്തെ ഏക ഇലവൻ ഇന്ത്യൻ ഇലവൻ ആയിരിക്കും എന്നു ഗംഭീർ പരിഹസിച്ചു.
https://twitter.com/sawai_prajapat0/status/1784818646205997350?t=Y28222_KXgQb8UjmTVpydQ&s=19
സഞ്ജു സാംസണെ ടീമിൽ എടുക്കണം എന്നും സഞ്ജുവിന് വിരാട് കോലിക്കും രോഹിത് ശർമക്കും അവരുടെ കരിയറിന്റെ തുടക്കത്തിൽ നൽകിയ അതേ പിന്തുണ ഇന്ത്യ നൽകണമെന്നും ഗൗതം ഗംഭീർ പറഞ്ഞു. അങ്ങനെ ചെയ്തില്ല എങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ലോകത്തെ തന്നെ ഒരു മികച്ച ടാലന്റിനെ ആകാമെന്നും ഭാവിയിൽ ലോകത്ത് ഒന്നാം നമ്പർ ബാറ്റർ ആവാൻ സാധ്യതയുള്ള ഒരു താരത്തെയാണ് അവസരങ്ങൾ നൽകാത്തത് കൊണ്ട് ഇന്ത്യക്ക് നഷ്ടമാകുന്നത് എന്നും ഗംഭീർ പറഞ്ഞു.
എന്താണ് സഞ്ജുവിനെ ടീമിൽ എടുക്കാതെ സെലക്ടർമാരും മാനേജ്മെന്റും ചെയ്യുന്നത് എന്നും ഗംഭീർ ചോദിച്ചു. കഴിഞ്ഞ ലോകകപ്പിൽ നമ്പർ 4 ആയി സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകണം എന്ന് താൻ പറഞ്ഞിരുന്നു എന്നും ഗംഭീർ പറഞ്ഞു.