Davidmiller

പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, അഞ്ചാം ഏകദിനത്തിലെ വിജയം 122 റൺസിന്

ഓസ്ട്രേലിയയെ അഞ്ചാം ഏകദിനത്തിൽ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 122 റൺസ് വിജയത്തോടെ ഏകദിന പരമ്പര 3-2ന് ടീം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 315/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 34.1 ഓവറിൽ 193 റൺസ് മാത്രമാണ് നേടാനായത്.

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രം 93 റൺസും ഡേവിഡ് മില്ലര്‍ 63 റൺസും നേടിയപ്പോള്‍ മാര്‍ക്കോ ജാന്‍സന്‍(47), ഫെഹ്ലുക്വായോ(39*) എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ടീമിന് മികച്ച സ്കോറിലെത്തുവാന്‍ സഹായിച്ചു. ഓസ്ട്രേലിയയ്ക്കായി ആഡം സംപ മൂന്ന് വിക്കറ്റ് നേടി.

മിച്ചൽ മാര്‍ഷ്(71), മാര്‍നസ് ലാബൂഷാനെ(44) എന്നിവരുടെ ബാറ്റിംഗിനും ഓസ്ട്രേലിയയുടെ വലിയ തോൽവി ഒഴിവാക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍ അഞ്ചും കേശവ് മഹാരാജ് നാലും വിക്കറ്റാണ് നേടിയത്.

Exit mobile version