Picsart 24 04 02 01 05 48 835

“ഞാൻ മുമ്പും പല ക്യാപ്റ്റന്മാരുടെ കീഴിൽ കളിച്ചിട്ടുണ്ട്” ജീവിതത്തിൽ എല്ലാം നിങ്ങൾക്ക് അനുകൂലമാകില്ല എന്ന് രോഹിത് ശർമ്മ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടതിനെ കുറിച്ച് രോഹിത് ശർമ്മ ആദ്യമായി പ്രതികരിച്ചു. ഇന്നലെ നടത്ത പത്ര സമ്മേളനത്തിൽ ആണ് രോഹിത് ഈ വിഷയം സംസാരിച്ചത്. ക്യാപ്റ്റൻസി ഇല്ലാതെ താൻ മുമ്പും കളിച്ചിട്ടുണ്ട് എന്നും അത് വലിയ കാര്യമല്ല എന്നുൻ രോഹിത് പറഞ്ഞു.

“നോക്കൂ, ഇതൊക്കെ ജീവിതത്തിൻ്റെ ഭാഗമാണ്. എല്ലാം നിങ്ങളുടെ വഴിക്ക് പോകില്ല. ഇത് ഒരു മികച്ച അനുഭവമാണ്, ”ഇന്ത്യൻ പ്രീമിയർ ലീഗിൽ പാണ്ഡ്യയ്ക്ക് കീഴിൽ കളിച്ചതിൻ്റെ അനുഭവത്തെക്കുറിച്ച് ഇന്ത്യൻ നായകൻ പറഞ്ഞു.

“മുമ്പ് ഞാൻ ക്യാപ്റ്റനായിരുന്നില്ല, ഒരുപാട് ക്യാപ്റ്റൻമാരുടെ കീഴിൽ കളിച്ചിട്ടുണ്ട്. ഇത് എനിക്ക് വ്യത്യസ്തമോ പുതിയതോ ആയ അനുഭവമല്ല.” രോഹിത് പറഞ്ഞു. “ഒരു കളിക്കാരൻ എന്ന നിലയിൽ നിങ്ങളിൽ നിന്ന് ടീമിന് എന്താണോ ആവശ്യമുള്ളത് അത് ചെയ്യാൻ ശ്രമിക്കുക. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഞാൻ അത് ചെയ്യാൻ ശ്രമിച്ചു,” രോഹിത് പറഞ്ഞു.

Exit mobile version