Picsart 24 04 21 09 28 23 140

MLS പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കി ലയണൽ മെസ്സി

ഇൻ്റർ മിയാമി CF ഫോർവേഡ് ലയണൽ മെസ്സി 2024 ഏപ്രിലിലെ മേജർ ലീഗ് സോക്കർ (MLS) പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ കഴിഞ്ഞ മാസം വെറും നാല് MLS മത്സരങ്ങളും 315 മിനിറ്റും കൊണ്ട്, അർജൻ്റീനിയൻ മാസ്ട്രോ 10 ഗോൾ സംഭാവന ചെയ്തിരുന്നു. ആറ് ഗോളുകളും നാല് അസിസ്റ്റുകളിൽ മെസ്സി നേടി. മെസ്സിയുടെ മികവിൽ ഇന്റർ മയാമി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂ ഇംഗ്ലണ്ടിനെതിരെ ഇരട്ട ഗോളും ഒരു അസിസ്റ്റും മെസ്സി നൽകിയിരുന്നു. 2024 സീസണിലെ തൻ്റെ ആദ്യ ഏഴ് മത്സരങ്ങളിൽ, മെസ്സി 16 ഗോളുകൾ ടീമിന് സംഭാവന ചെയ്തിട്ടുണ്ട്. ഒമ്പത് ഗോളുകളും ഏഴ് അസിസ്റ്റുകളും മെസ്സി നേടി കഴിഞ്ഞു.

ഈ സീസണിൽ MLS പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇൻ്റർ മിയാമി താരമാണ് മെസ്സി. ഇൻ്റർ മിയാമി ടീമിലെ സഹതാരം ലൂയിസ് സുവാരസും MLS പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

മെയ് 4 ശനിയാഴ്ച ചേസ് സ്റ്റേഡിയത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിന് എതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം.

Exit mobile version