Picsart 23 06 09 21 17 58 394

സെർജിയോ റികോ വീണ്ടും കോമയിൽ, സ്ഥിതി ഗുരുതരമായി തുടരുന്നു

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റിക്കോയെ വീണ്ടും ആർട്ടിഫിഷൽ കോമയിൽ പ്രവേശിപ്പിച്ചു. കുതിരസവാരിക്ക് ഇടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാരീസ് സെന്റ്-ജെർമെയ്ൻ ഗോൾകീപ്പർ സെർജിയോ റിക്കോ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രിയാറിയിച്ചു. സെഡേഷൻ വീണ്ടും നൽകിയതായും അദ്ദേഹം വീണ്ടും കോമയിൽ ആണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദിവസം മുമ്പ് താരത്തെ സെഡേഷനിൽ നിന്ന് പൂർണ്ണമായും മാറ്റിയിരുന്നു. എന്നാൽ ആരോഗ്യ നില മോശമായതോടെ 29-കാരന് വീണ്ടും സെഡേഷൻ നൽകുകയും അദ്ദേഹം ആർട്ടിഫിഷൽ കോമയിലേക്ക് പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്നു ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

പിഎസ്‌ജിയുടെ അവസാന മത്സരത്തിൽ ഗോൾകീപ്പർക്ക് ആരാധകരും സഹതാരങ്ങളും പിന്തുണ അറിയിച്ചിരുന്നു. അന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ കളിക്കാർ സെർജിയോ റിക്കോയുടെ ജേഴ്സി ധരിച്ചായിരുന്നു കളിച്ചിരുന്നത്. താരം പെട്ടെന്ന് തന്നെ ആരോഗ്യ നില വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

Exit mobile version