Picsart 24 10 18 19 33 42 406

ഇന്ത്യക്ക് ആശ്വാസ വാർത്ത, പന്ത് നാളെ ബാറ്റു ചെയ്യും

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നാലാം ദിനത്തിന് മുമ്പ് ഇന്ത്യയ്ക്ക് ആശ്വാസ വാർത്ത. വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് നാളെ ആവശ്യം വന്നാൽ ബാറ്റു ചെയ്യും. പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്ന പന്തിന് ബാറ്റു ചെയ്യാൻ ആകും എന്നാണ് ഇന്ത്യൻ ക്യാമ്പ് പറയുന്നത്. കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യക്ക് ആയി പന്ത് ഇന്ന് വിക്കറ്റ് കീപ്പർ ചെയ്തിരുന്നില്ല.

ധ്രുവ് ജുറൽ ആണ് ഇന്ത്യക്കായി സ്റ്റമ്പ് കാത്തത്. പന്ത് ഇന്ന് വൈകിട്ട് ഇടവേള സമയത്ത് പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഇത് പന്ത് ബാറ്റു ചെയ്യും എന്ന് സൂചന നൽകുന്നു. ഇന്ത്യ മൂന്നാം ദിനം അവസാനുക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 231 എന്ന നിലയിലാണ്‌.

Exit mobile version