Picsart 24 01 21 10 24 47 732

അവസാനം പാകിസ്താന് ഒരു വിജയം

അവസാനം പാകിസ്ഥാന് വിജയം. ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി ട്വന്റി പരമ്പരയിൽ അവസാന മത്സരത്തിൽ പാകിസ്ഥാൻ വിജയിച്ചു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ 42 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 134 റൺസ് ആയിരുന്നു എടുത്തത്. മറുപടി ബാറ്റിംഗ് ഇറങ്ങിയ ന്യൂസിലൻഡ് 92ന് ഓൾഔട്ടായി.

26 റൺസെടുത്ത ഗ്ലാൻഡ് ഫിലിപ്സ് മാത്രമാണ് ന്യൂസിലൻഡ് നിരയിൽ കുറച്ചെങ്കിലും തിളങ്ങിയത്. ഇന്ന് ടീമിലെത്തിയ രചിൻ രവീന്ദ്ര അടക്കം പ്രധാന ബാറ്റർമാർ എല്ലാം നിരാശപ്പെടുത്തി. പാകിസ്ഥാനായി മൂന്ന് വിക്കറ്റ് എടുത്ത് ഇഫ്തികാർ അഹമ്മദ് തിളങ്ങി. അദ്ദേഹം കളിയിലെ പ്ലെയർ ഓഫ് ദ മാച്ച് ആയി. ഷഹീൻ അഫ്രീദി, നവാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ആയി 38 റൺസ് എടുത്ത റിസ്വാനും 34 റൺസ് എടുത്ത ഫക്കർ സമാനും മാത്രമാണ് കാര്യമായി തിളങ്ങിയത്. ഈ ഫലത്തോടെ പരമ്പര 4 1 എന്ന നിലയിൽ അവസാനിച്ചു

Exit mobile version