Picsart 24 01 21 11 19 48 895

ഫിഫ ബെസ്റ്റിന്റെയും ബാലൻ ദി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് റൊണാൾഡോ

ഫുട്ബോൾ ലോകത്തെ വലിയ പുരസ്കാരങ്ങൾ ആയ ഫിഫ ബെസ്റ്റിന്റെയും ബാലൻ ദി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് റൊണാൾഡോ. ഈ രണ്ട് പുരസ്കാരങ്ങളും മെസ്സി ആയിരുന്നു അവസാനം സ്വന്തമക്കിയത്. ഈ വിഷയത്തിൽ Record നടത്തി അഭിമുഖത്തിൽ ഉള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു റൊണാൾഡോ.

“ഞാൻ ഇത്തരം പുരസ്കാരങ്ങൾ എങ്ങനെ ആണെന്ന് മനസ്സിലാക്കൊയിട്ടിണ്ട്, ഈ സംഘടനകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ ഫിഫ വെസ്റ്റ് അവാർഡ് ചടങ്ങ് ഞാൻ കണ്ടിട്ടില്ല. കാണാറില്ല.” റൊണാൾഡോ പറഞ്ഞു

“ഒരു തരത്തിൽ ഈ അവാർഡുകൾക്ക് വിശ്വാസ്യത നഷ്ടപ്പെടുന്നതായി ഞാൻ കരുതുന്നു. മുഴുവൻ സീസണും ഞങ്ങൾ വിശകലനം ചെയ്യണം. മെസ്സിയോ ഹാലാൻഡോ എംബാപ്പേയോ ആ പുരസ്കാരത്തിന് അർഹനല്ലെന്ന് അല്ല ഞാൻ പറയുന്നത്, മറിച്ച് ഞാൻ ഇനി ഈ അവാർഡുകളിൽ വിശ്വസിക്കുന്നില്ല.” ക്രിസ്റ്റ്യാനോ പറഞ്ഞു.

“അത് ഞാൻ ഗ്ലോബ് സോക്കർ പുരസ്കാരം നേടിയത് കൊണ്ടല്ല പറയുന്നത്, ഇവ വസ്തുതകളാണ്, കണക്കുകളാണ്, നമ്പറുകൾ കളവു പറയില്ല. അവർക്ക് ഈ നമ്പറുകളുടെ ട്രോഫി എന്നിൽ നിന്ന് എടുക്കാൻ കഴിയില്ല, കാരണം ഇത് ഒരു യാഥാർത്ഥ്യമാണ്, അതിനാൽ ഇത് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നു, കാരണം എന്റെ നമ്പറുകൾ സത്യമാണ്.” റൊണാൾഡോ പറഞ്ഞു.

Exit mobile version