വിസ

വിസയെല്ലാം റെഡി!!! പാക്കിസ്ഥാന്റെ വിസ പ്രശ്നങ്ങള്‍ക്ക് പരിഹാരം

ഇന്ത്യയിലേക്കുള്ള പാക്കിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്നങ്ങള്‍ക്ക് പരിഹാരം. പാക്കിസ്ഥാന്‍ ടീമിന്റെ വിസയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരിൽ നിന്ന് അനുമതി ലഭിച്ചെന്ന് ഐസിസിയാണ് അറിയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സാധാരണയിൽ കവിഞ്ഞ കാലതാമസം സംഭവിക്കുന്നു എന്ന് പരിഭവം പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് പരിഹാരം.

എന്നാൽ മനപ്പൂര്‍വ്വമുള്ള കാലതാമസം അല്ലെന്നും സാധാരണ അഡ്മിനിസ്ട്രേറ്റീവ് പ്രൊസീഡ്യറിലെ കാലതാമസം മാത്രമാണ് സംഭവിച്ചതെന്നാണ് ഐസിസിയുടെ ഈ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം.

Exit mobile version