Picsart 23 09 07 23 19 32 862

പാകിസ്താൻ പേസർമാരെ ഇന്ത്യ ഈഗോ മാറ്റിവെച്ച് നേരിടണം എന്ന് ഹർഭജൻ സിംഗ്

പാകിസ്ഥാൻ പേസർമാരെ ഇന്ത്യൻ മുൻനിര അവരുടെ ഈഗോ മാറ്റിവെച്ച് നേരിടണം എന്ന് ഹർഭജൻ സിംഗ്. ഷഹീൻ ഷാ അഫ്രീദിക്ക് വിക്കറ്റൊന്നും ലഭിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കണമെന്നും മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് പറഞ്ഞു. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്.

“ഷഹീന് വിക്കറ്റ് കിട്ടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണം. അദ്ദേഹത്തിന് വിക്കറ്റുകൾ ലഭിച്ചില്ലെങ്കിൽ, സമ്മർദ്ദം മറ്റ് ബൗളർമാരിൽ ആയിരിക്കും,” ഹർഭജൻ പറഞ്ഞു

“സമ്മർദ്ദം വരുമ്പോൾ, ലോകോത്തര ബൗളിംഗ് ആക്രമണം എന്ന് വിളിക്കപ്പെടുന്നവരുടെ തന്ത്രങ്ങൾ പാളും. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 300 റൺസ് സ്‌കോർ ചെയ്യാനാകണം ലക്ഷ്യമിടേണ്ടത് എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

“രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ആദ്യ 15 ഓവർ പുതിയ പന്തിനെതിരെ കളിക്കുകയാണെങ്കിൽ, ഇന്ത്യ പിന്നെ കുഴപ്പത്തിലാകുമെന്ന് ഞാൻ കരുതുന്നില്ല. ഗില്ലും രോഹിതും കോഹ്‌ലിയും നന്നായി കളിക്കേണ്ടത് പ്രധാനമാണ്, പുതിയ പന്തുമായി പാകിസ്ഥാൻ പേസർമാരെ നേരിടുമ്പോൾ ഇന്ത്യൻ ബാറ്റർമാർ തങ്ങളുടെ ഈഗോ മാറ്റിവെക്കേണ്ടതുണ്ട്. തുടക്കത്തിൽ ഷഹീനിന്റെ പന്തിൽ നിങ്ങൾ റൺസ് നേടിയില്ലെങ്കിലും പ്രശ്നമില്ല”ഹർഭജൻ പറഞ്ഞു

Exit mobile version