Picsart 23 09 09 19 05 06 600

ബംഗ്ലാദേശിനു മുന്നിൽ 258 എന്ന വിജയലക്ഷ്യം ഉയർത്തി ശ്രീലങ്ക

ഏഷ്യ കപ്പിൽ ഇന്ന് നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ആദ്യ ബാറ്റു ചെയ്ത ശ്രീലങ്ക 257-9 എന്ന സ്കോർ ഉയർത്തി. ബാറ്റിംഗ് അത്ര എളുപ്പമല്ലായിരുന്ന പിച്ചിൽ സമരകിക്രമയുടെയും കുശാൽ മെൻഡിസിന്റെയും ഇന്നിങ്സ് ആണ് ശ്രീലങ്കയ്ക്ക് കരുത്തായത്‌. സമരവിക്രമ 93 റൺസുമായൊ ടോപ് സ്കോറർ ആയി. 72 പന്തിൽ നിന്നായിരുന്നു അദ്ദേഹം 93 അടിച്ചത്. 2 സിക്സും എട്ടു ഫോറും ഉൾപെടുന്നു.

മെൻഡിസ് 73 പന്തിൽ നിന്ന് 50 റൺസ് എടുത്ത് പുറത്തായി. ക്യാപ്റ്റൻ ശനക 24 റൺസും നിസ്സങ്ക 40 റൺസും എടുത്തു. ബംഗ്ലാദേശിനായി ടസ്കിൻ അഹമദും ഹസൻ മഹ്മൂദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഷൊരിഫുൾ ഇസ്ലാം രണ്ട് വിക്കറ്റും വീഴ്ത്തി.സൂപ്പർ 4ലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ബംഗ്ലാദേശിന് ഇന്ന് വിജയിച്ചെ പറ്റൂ.

Exit mobile version