ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 61 റണ്‍സ് ജയം സ്വന്തമാക്കി ന്യൂസിലാണ്ട്

പാക്കിസ്ഥാനെതിരെയുള്ള ഏകദിനത്തില്‍ ന്യൂസിലാണ്ടിനു വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 315/7 എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 30.1 ഓവറില്‍ 166/6 എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ആ സമയത്ത് 227 റണ്‍സായിരുന്നു ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാക്കിസ്ഥാനു വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന സ്കോര്‍. പിന്നീട് കളി തുടരാനാകാതെ പോയപ്പോള്‍ വിജയം 61 റണ്‍സിനു ന്യൂസിലാണ്ട് സ്വന്തമാക്കി. ഫകര്‍ സമന്‍ പുറത്താകാതെ 82 റണ്‍സുമായി പാക് നിരയില്‍ തിളങ്ങി.

ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണ്‍(115), മാര്‍ട്ടിന്‍ ഗുപ്ടില്‍(48), കോളിന്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവരാണ് തിളങ്ങിയത്. ഹസന്‍ അലി മൂന്ന് വിക്കറ്റുമായി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി.

ടിം സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് രണ്ടും വിക്കറ്റ് നേടി ന്യൂസിലാണ്ടിനായി തിളങ്ങി. ടിം സൗത്തി ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്നെ കരകയറാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version