Picsart 24 05 22 09 55 52 423

നരെയ്ൻ വിരമിക്കൽ തീരുമാനം മാറ്റിയാൽ വെസ്റ്റിൻഡീസ് മുഴുവൻ സന്തോഷിക്കും – റസ്സൽ

2024-ലെ ടി20 ലോകകപ്പ് കളിക്കാൻ സുനിൽ നരെയ്‌നോട് താൻ ഒരുപാട് തവണ ആവശ്യപ്പെട്ടു എന്ന് കെകെആറിൻ്റെയും വെസ്റ്റ് ഇൻഡീസിൻ്റെയും സ്റ്റാർ ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ വെളിപ്പെടുത്തി. നരെയ്ൻ വിരമിക്കൽ തീരുമാനം മാറ്റിയാൽ വെസ്റ്റിൻഡീസ് മുഴുവൻ സന്തോഷിക്കും. റസ്സൽ പറഞ്ഞു.

“ഞാൻ തീർച്ചയായും നരെയ്ൻ ലോകകപ്പ് കളിക്കണം എന്ന് മ കരുതുന്നു. സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ ശ്രമിക്കുകയായിരുന്നു. രണ്ടാഴ്ചയോളം, ഞാനും റഥർഫോർഡും നരെയ്നോട് സംസാരിച്ചുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹം ഒരു തീരുമാനമെടുത്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തീരുമാനത്തെയ ഞാൻ മാനിക്കുന്നു, ”റസ്സൽ പറഞ്ഞു.

“അദ്ദേഹത്തിന് തീരുമാനം മാറ്റാൻ കഴിയുമെങ്കിൽ, വെസ്റ്റ് ഇൻഡീസ് മുഴുവൻ സന്തോഷിക്കും,” ഓൾറൗണ്ടർ പറഞ്ഞു.

Exit mobile version