Newzealand

ബാബറും റിസ്വാനും വേഗത്തിൽ പുറത്ത്, മാറ്റ് ഹെന്‍റിയ്ക്ക് ഹാട്രിക്ക്, 182 റൺസിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട്

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20യിൽ 182 റൺസിന് ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍. ലാഹോറിൽ നടന്ന മത്സരത്തിൽ സൈം അയൂബ് 28 പന്തിൽ 47 റൺസും ഫകര്‍ സമന്‍ 34 പന്തിൽ 47 റൺസും നേടിയാണ് പാക്കിസ്ഥാന്റെ സ്കോര്‍ 182 റൺസിലെത്തിച്ചത്.

ഇമാദ് വസീം(16), ഫഹീം അഷ്റഫ്(22), ഹാരിസ് റൗഫ്(5 പന്തിൽ 11) എന്നിവരും സ്കോറിംഗ് ഉയര്‍ത്തുവാന്‍ സഹായിച്ചു. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി മൂന്നും ആഡം മിൽനെ, ബെന്‍ ലിസ്റ്റര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഷദബ് ഖാന്‍, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവരെ 13ാം ഓവറിലെ അവസാന രണ്ട് പന്തുകളിലും ഷഹീന്‍ അഫ്രീദിയെ 19ാം ഓവറിന്റെ ആദ്യ പന്തിലും പുറത്താക്കി മാറ്റ് ഹെന്‍റി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.

Exit mobile version