വീണ്ടും യൂസുഫ് പഠാൻ തകർത്തു, ലെജൻഡ്സ് ലീഗിൽ ബിൽവാര കിംഗ്സിന് വിജയം

ലെജൻഡ് ലീഗ് ക്രിക്കറ്റിൽ ഒരിക്കൽ കൂടെ യൂസുഫ് പഠാന്റെ മികവ് ഇന്ന്. യൂസുഫിന്റെ തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബിൽവാര കിംഗ്സ് മൂന്ന് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇന്ന് ആദ്യം ബാറ്റു ചെയ്ത മണിപ്പാൽ ടൈഗേഴ്സ് 153/7 എന്ന സ്കോർ ഉയർത്തിയിരുന്നു. 59 പന്തിൽ 73 റൺസ് എടുത്ത മൊഹമ്മദ് കൈഫിന്റെ ഇന്നിങ്സ് അണ് മണിപ്പാൽ ടൈഗേഴ്സിന് കരുത്തായത്. ശ്രീശാന്ത് 3 ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബില്വാര കിംഗ്സിനായി നേടി.

യൂസുഫ്

ബില്വാര കിങ്സിന് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും ശ്രീവാസ്തവയും യൂസുഫും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ശ്രീവാസ്തവ 28 പന്തിൽ 28 റൺസ് എടുത്തപ്പോൾ യൂസുഫ് പഠാൻ 28 പന്തിൽ നിന്ന് 45 റൺസ് എടുത്തു. നാലു ഫോറും 2 സിക്സും ഇതിൽ ഉൾപ്പെടുന്നു. ക്യാപ്റ്റൻ ഇർഫാൻ പഠാൻ 15 റൺസ് എടുത്തു. 2 പന്ത് ശേഷിക്കെ ബില്വാര വിജയം പൂർത്തിയാക്കിയത്.