Tomlathamsarfraz

പാക്കിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ന്യൂസിലാണ്ട്, രണ്ടാം ഇന്നിംഗ്സിലും മികച്ച നിലയിൽ

പാക്കിസ്ഥാനെ 408 റൺസിന് പുറത്താക്കി 41 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ന്യൂസിലാണ്ട്. സൗദ് ഷക്കീൽ 125 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഇഷ് സോധി അബ്രാര്‍ അഹമ്മദിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് പാക്കിസ്ഥാന് ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്.

രണ്ടാം ഇന്നിംഗ്സിൽ ഡെവൺ കോൺവേ അക്കൗണ്ട് തുറക്കാതെ മടങ്ങിയെങ്കിലും ടോം ലാഥവും കെയിന്‍ വില്യംസണും ചേര്‍ന്ന് ലഞ്ചിന് പിരിയുമ്പോള്‍ ടീമിനെ 76/1 എന്ന നിലയിലാക്കിയിട്ടുണ്ട്. 117 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്.

ലാഥം 37 റൺസും വില്യംസൺ 29 റൺസും ആണ് സന്ദര്‍ശകര്‍ക്കായി നേടിയിട്ടുള്ളത്. 71 റൺസാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version