Heinrichklaasen

തിളങ്ങിയത് ക്ലാസ്സന്‍ മാത്രം, പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 239 റൺസ്

പാക്കിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തിൽ 239/9 എന്ന സ്കോറിലൊതുങ്ങി ദക്ഷിണാഫ്രിക്ക. ഇന്ന് ദക്ഷിണാഫ്രിക്കയിലെ പാര്‍ളിൽ നടന്ന മത്സരത്തിൽ 86 റൺസ് നേടിയ ഹെയിന്‍‍റിച്ച് ക്ലാസ്സന്റെ ബാറ്റിംഗ് പ്രകടനം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ എടുത്ത് പറയാവുന്ന പ്രകടനം.

റയാന്‍ റിക്കൽട്ടൺ 36 റൺസും എയ്ഡന്‍ മാര്‍ക്രം 35 റൺസും നേടിയപ്പോള്‍ 33 റൺസ് നേടിയ ടോണി ഡി സോര്‍സിയാണ് മറ്റൊരു പ്രധാന സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി സൽമാന്‍ അഗ 4 വിക്കറ്റ് നേടി. അബ്രാ‍‍‍ർ അഹമ്മദ് 2 വിക്കറ്റും നേടി. ഒരു ഘട്ടത്തിൽ 88/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ മാര്‍ക്രം – ക്ലാസ്സന്‍ കൂട്ടുകെട്ട് 73 റൺസ് നേടിയാണ് തിരിച്ചുവരവ് സാധ്യമാക്കിയത്.

Exit mobile version